Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knanaya Catholic Community

ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക സ​മു​ദാ​യ കു​ടും​ബ​സം​ഗ​മം നാ​ളെ കോ​ട്ട​യ​ത്ത്

കോ​​​​ട്ട​​​​യം: ഈ​​​​ശോ​​​​യു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​താ​​​​ര ജൂ​​​​ബി​​​​ലി വ​​​​ര്‍​ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക്‌​​​​നാ​​​​നാ​​​​യ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​ന്‍റെ കെ​​​​ട്ടു​​​​റ​​​​പ്പും വ​​​​ള​​​​ര്‍​ച്ച​​​​യും ല​​​​ക്ഷ്യ​​​​മാ​​​​ക്കി ക്‌​​​​നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ്, കെ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ, കെ​​​​സി​​​​വൈ​​​​എ​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ക്‌​​​​നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​മു​​​​ദാ​​​​യ കു​​​​ടും​​​​ബ​​​​സം​​​​ഗ​​​​മ​​​​വും സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണ വ​​​​ര്‍​ഷ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​കോ​​​​ട്ട​​​​യം ബി​​​​സി​​​​എം കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.

സം​​​​ഗ​​​​മ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് മെ​​​​ഗാ മാ​​​​ര്‍​ഗം​​​​ക​​​​ളി, ന​​​​ട​​​​വി​​​​ളി, പ്രേ​​​ഷി​​​​ത കു​​​​ടി​​​​യേ​​​​റ്റ അ​​​​നു​​​​സ്മ​​​​ര​​​​ണ റാ​​​​ലി, പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം, ആ​​​​ദ​​​​രി​​​​ക്ക​​​​ല്‍, സ്‌​​​​നേ​​​​ഹ​​​​വി​​​​രു​​​​ന്ന്, ക​​​​ലാ​​​​സ​​​​ന്ധ്യ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ക്കും. രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​മൂ​​​​ഹ്യ, സ​​​​മു​​​​ദാ​​​​യ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് പ​​​​താ​​​​ക ഉ​​​​യ​​​​ര്‍​ത്ത​​​​ല്‍. 2.45ന് ​​​​കോ​​​​ട്ട​​​​യം പോ​​​​ലീ​​​​സ് പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ടി​​​​ല്‍ ജൂ​​​​ബി​​​​ലി വ​​​​ര്‍​ഷാ​​​​ച​​​​ര​​​​ണ​​​​ത്തെ അ​​​​നു​​​​സ്മ​​​​രി​​​​ച്ച് 2025 പേ​​​​ര്‍ അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന മെ​​​​ഗാ മാ​​​​ര്‍​ഗം​​​​ക​​​​ളി അ​​​​ര​​​​ങ്ങേ​​​​റും. അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ല്‍ ദീ​​​​പം തെ​​​​ളി​​​​ക്കും. ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഫാ. ​​​​തോ​​​​മ​​​​സ് ആ​​​​ദോ​​​​പ്പി​​​​ള്ളി​​​​ല്‍ സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും.

2.55ന് ​​​​ന​​​​ട​​​​വി​​​​ളി. മൂ​​​​ന്നി​​​​ന് പോ​​​​ലീ​​​​സ് പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ടി​​​​ല്‍​നി​​​​ന്നും ബി​​​​സി​​​​എം കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ക്‌​​​​നാ​​​​നാ​​​​യ പ്രേ​​​ഷി​​​​ത കു​​​​ടി​​​​യേ​​​​റ്റ അ​​​​നു​​​​സ്മ​​​​ര​​​​ണ റാ​​​​ലി. ഷെ​​​​വ. ജോ​​​​യി ജോ​​​​സ​​​​ഫ് കൊ​​​​ടി​​​​യ​​​​ന്ത​​​​റ ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. മ​​​​ല​​​​ബാ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ 14 ഫൊ​​​​റോ​​​​ന​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് ഏ​​​​ഴാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം സ​​​​മു​​​​ദാ​​​​യാംഗ​​​​ങ്ങ​​​​ള്‍ റാ​​​​ലി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

4.15ന് ​​​​ക്‌​​​​നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു പ​​​​റ​​​​മ്പെ​​​​ട​​​​ത്തു​​​​മ​​​​ല​​​​യി​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ന​​​ട​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം കോ​​​​ട്ട​​​​യം ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്രോ-​​​​പ്രോ​​​​ട്ടോ സി​​​​ഞ്ചെ​​​​ല്ലൂ​​​​സ് ഫാ. ​​​​തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ല്‍ ആ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും. മ​​​​ന്ത്രി വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍ മു​​​​ഖ്യാ​​​​തി​​​ഥി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ വി​​​​ശി​​​​ഷ്‌​​​ടാ​​​തി​​​ഥി​​​യു​​​മാ​​​യി​​​രി​​​ക്കും.

​അ​​​തി​​​രൂ​​​പ​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍​മാ​​​​രാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ല്‍, ഗീ​​​​വ​​​​ര്‍​ഗീ​​​​സ് മാ​​​​ര്‍ അ​​​​പ്രേം, കെ. ​​​​ഫ്രാ​​​​ന്‍​സി​​​സ് ജോ​​​​ര്‍​ജ് എം​​​​പി, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​എ, രാ​​​​ഷ്‌​​​ട്ര​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​റും അ​​​​തി​​​​രൂ​​​​പ​​​​ത സി​​​​ഞ്ചെ​​​​ല്ലൂ​​​​സു​​​​മാ​​​​യ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, കെ​​​​സി​​​​സി മ​​​​ല​​​​ബാ​​​​ര്‍ റീ​​​​ജ​​​ൺ ചാ​​​​പ്ല​​​​യി​​​​ന്‍ ഫാ. ​​​​ജോ​​​​യി ക​​​​ട്ടി​​​​യാ​​​​ങ്ക​​​​ല്‍, കെ​​​​എ​​​​സ്എം​​​​ഡി​​​​എ​​​​ഫ്‌​​​​സി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സ്റ്റീ​​​​ഫ​​​​ന്‍ ജോ​​​​ര്‍​ജ്, വൈ​​​​ദി​​​​ക സ​​​​മി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം പ​​​​റ​​​​മ്പേ​​​​ട്ട്, മ​​​​ദ​​​​ര്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ഇ​​​​മ്മാ​​​​ക്കു​​​​ലേ​​​​റ്റ് എ​​​​സ്‌​​​​വി​​​എം, കെ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷൈ​​​​നി സി​​​​റി​​​​യ​​​​ക്, കെ​​​​സി​​​​വൈ​​​​എ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ണീ​​​​സ് പി. ​​​​സ്റ്റീ​​​​ഫ​​​​ന്‍, കെ​​​​സി​​​​സി മ​​​​ല​​​​ബാ​​​​ര്‍ റീ​​​​ജ​​​ൺ പ്ര​​​​സി​​​​ഡ​​​ന്‍റ് ജോ​​​​സ് ക​​​​ണി​​​​യാ​​​​പ​​​​റ​​​​മ്പി​​​​ല്‍, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​സു​​​​നി​​​​ല്‍ പെ​​​​രു​​​​മാ​​​​നൂ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

കെ​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബേ​​​​ബി മു​​​​ള​​​​വേ​​​​ലി​​​​പ്പു​​​​റ​​​​ത്ത് സ്വാ​​​​ഗ​​​​ത​​​​വും ട്ര​​​​ഷ​​​​റ​​​​ര്‍ ജോ​​​​ണ്‍ തെ​​​​രു​​​​വ​​​​ത്ത് ന​​​ന്ദി​​​യും പ​​​​റ​​​​യും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​​ലാ​​​​സ​​​​ന്ധ്യ. ച​​​​ല​​​​ച്ചി​​​​ത്ര സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ദി​​​​ലീ​​​​ഷ് പോ​​​​ത്ത​​​​ന്‍, മി​​​​സ് ഇ​​​​ന്ത്യ ലി​​​​സ് ജെ​​​​യ്‌​​​​മോ​​​​ന്‍, ച​​​​ല​​​​ച്ചി​​​​ത്ര നി​​​​ര്‍​മാ​​​​താ​​​​വ് ലി​​​​സ്റ്റി​​​​ന്‍ സ്റ്റീ​​​​ഫ​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ക്കും.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ്രോ-​​​​പ്രോ​​​​ട്ടോ സി​​​​ഞ്ചെ​​​​ല്ലൂ​​​​സും കെ​​​​സി​​​​സി ചാ​​​​പ്ല​​​​യി​​​​നു​​​​മാ​​​​യ ഫാ. ​​​​തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ല്‍, കെ​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു പ​​​​റ​​​​മ്പെ​​​​ടു​​​​ത്തു​​​​മ​​​​ല​​​​യി​​​​ല്‍, സെ​​​​ക്ര​​​​ട്ട​​​​റി ബേ​​​​ബി മു​​​​ള​​​​വേ​​​​ലി​​​​പ്പു​​​​റ​​​​ത്ത്, ട്ര​​​​ഷ​​​​റ​​​​ര്‍ ജോ​​​​ണ്‍ തെ​​​​രു​​​​വ​​​​ത്ത്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് ടോം ​​​​ക​​​​രി​​​​കു​​​​ളം, എ​​​​ഐ​​​​സി​​​​യു പ്ര​​​​തി​​​​നി​​​​ധി ബി​​​​നു ചെ​​​​ങ്ങ​​​​ളം എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up